കൊല്ലം: ഗാസിയബാദിലെ അഡ്വാൻസ്ഡ് ലെവൽ ടെലികോം ട്രെയിനിംഗ് സെന്റർ ഏകപക്ഷീയമായി ഡിപ്പാർട്മെന്റ് ഒഫ് ടെലികമ്മ്യൂണിക്കേഷൻ ഏറ്റെടുക്കുന്നതിനെതിരെ ആൾ യൂണിയൻസ് ആൻഡ് അസോസിയേഷൻ ഒഫ് ബി.എസ്.എൻ.എൽ ആഭിമുഖ്യത്തിൽ അഖിലേന്ത്യ തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ മാനേജരുടെ ഓഫീസിനു മുൻപിൽ എസ്.എൻ.ഇ.എ അഖിലേന്ത്യ പ്രവർത്തക സമിതി അംഗം വൈ. അഷ്‌റഫ് യുസുഫ് ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. മഹേശൻ അധ്യക്ഷനായി. എ.യു.എ.ബി ജില്ലാ കൺവീനർ ഡി. അഭിലാഷ് സ്വാഗതം പറഞ്ഞു. എസ്.എൻ.ഇ.എ സംസ്ഥാന അഡ്വൈസർ
ഇ.വി. സലിംകുമാർ, എസ്.എൻ.ഇ.എ സംസ്ഥാന എക്സിക്യുട്ടിവ് അംഗം മൈക്കിൾ എയ്ഞ്ചലോ എന്നിവർ സംസാരിച്ചു. കെ. അനിൽകുമാർ, കെ.വി. ബിജു,സി. ലാലു, കെ.പി. സജീവ് എന്നിവർ നേതൃത്വം വഹിച്ചു.