ctm
ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്റെ ഇരുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന പശുക്കിടാവ് വിതരണം സി.ആർ.മഹേഷ്‌ എം. എൽ .എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസ്25-ാം വാർഷിക ദിനത്തിൽ സി.ടി.എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓച്ചിറയിലും സമീപ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ചേന്നല്ലൂർ ജീവനക്കാരടക്കം 250 പേർക്ക് 25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ, കാർഷിക, ജീവകാരുണ്യ, ആതുര സഹായ വിതരണം നടത്തി. മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായ സമ്മേളനം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. വളർത്തുമൃഗങ്ങളുടെ വിതരണം സി.ആർ.മഹേഷ്‌ എം എൽ എ യും ജീവനക്കാർക്കുള്ള സഹായ വിതരണം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജനും നിർവഹിച്ചു. പശുക്കിടാവുകൾ, പോത്തിൻ കുട്ടികൾ, ആട്ടിൻ കുട്ടികൾ, കാർഷിക ഉപകരണങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, സ്റ്റഡി ടേബിൾ, ജീവനക്കാർക്കുള്ള സാമ്പത്തിക സഹായങ്ങൾക്കൊപ്പം ടി.വി, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, സ്വർണം തുടങ്ങിയവയും വിതരണം ചെയ്തു. യോഗത്തിൽ സ്വാമി സുഖകാശാനന്ദ, എം. എസ്.ഷൗക്കത്ത്, തഴവ സത്യൻ, സുരേഷ് പാലക്കോട്ട്, അൻസർ എ മലബാർ, അയ്യാണിക്കൽ മജീദ്, ബി. സെവന്തി കുമാരി, രാധാകൃഷ്ണൻ കോയിക്കലേത്ത്, അബ്ബാമോഹൻ, ലത്തീഫ ബീവി, സിദ്ധാർഥ്, മാളൂ സതീഷ്, ഇന്ദുലേഖാ രാജേഷ്, മിനി പൊന്നൻ, അനൂപ് മഹേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.