കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ഇരവിപുരം നിയോജക മണ്ഡലം 39-ാം വാർഷിക സമ്മേളനം കോൺഗ്രസ് ഭവനിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം ഇടതുപക്ഷ ഭരണത്തിലെ ഏകാധിപത്യ പ്രവണതമൂലമുള്ള വികലമായ സാമ്പത്തിക മാനേജ്മെന്റും ധൂർത്തുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എം.അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ബേബിസൺ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, പി.ഗോപാലകൃഷ്ണൻ നായർ, എം.സുജയ്, ബി. സതീശൻ, പി.സുരേന്ദ്രനാഥ്, കെ.ആർ.നാരായണപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെ.ബെൻസി സ്വാഗതവും എസ്.രഘുനാഥൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. എൽ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജി.രാമചന്ദ്രൻപിള്ള മോഡറേറ്റർ ആയിരുന്നു. ടി.രാധാകൃഷ്ണൻ, ബി.ജി. പിള്ള, ഡി.ജോൺസൺ, വി.എസ്.സുരേഷ്കുമാർ, ജി.മണികണ്ഠൻപിള്ള, സൂരി, വി.രാധമ്മാൾ, പി.മുരളീധരൻപിള്ള, എൻ.പൊന്നപ്പൻ, എം.എച്ച്.ഷംസുദ്ദീൻ, ബി.ബിന്ദു, ആർ.സിന്ധു, ടി.ലൈലാ ഭായ്, എ.നാസിമുദ്ദീൻ, കെ.ചന്ദ്രൻപിള്ള, ഷൈലജ അഴകേശൻ, എ.നസീർഖാൻ, എൻ.സുന്ദരൻ, എസ്.അഷറഫ്, ബി.ഹേമചന്ദ്രൻ, മുഹമ്മദ് റഷീദ്, കെ.രാജേന്ദ്രൻ, പി.പ്രതാപസേൻപിള്ള, ജി.ആർ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.