ചവറ: ചവറ പയ്യലക്കാവ് കുളത്തൂർ മുക്ക് യുവജന ഗ്രന്ഥശാലയിൽ നവകേരള സദസിന്റെ ഭാഗമായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം മൽസ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.വിനോദ് അദ്ധ്യക്ഷനായി. സി.രതീഷ്, സി.കെ.ടെസ്,
ബി.അനിൽകുമാർ ,എം.സി.പ്രശാന്തൻ , സി.പ്രവീൺ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പ്രദീപ് സി.കുളത്തൂർ സ്വാഗതവും ട്രഷറർ ആർ.എസ്. പ്രസന്നൻ നന്ദിയും പറഞ്ഞു. നവകേരള സദസിൽ നൽകുവാനുള്ള പരാതികൾ നിവേദനങ്ങൾ എന്നിവ തയ്യാറാക്കുന്നതിനുള്ള സഹായം 18 വരെ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ ലഭിക്കും.