കരുനാഗപ്പള്ളി : 19ന് രാവിലെ 11ന് കരുനാഗപ്പള്ളിയിൽ എത്തുന്ന നവകേരള സദസിന്റെ പ്രചരണാർത്ഥം വനിതകളുടെ നേതൃത്വത്തിൽ 'നൈറ്റ് വാക്ക് ' സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രി പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച രാത്രി നടത്തം ടൗൺ ചുറ്റി സമാപിച്ചു. മനുഷ്യാവകാശ ദിനത്തിൽ മെഴുകുതിരികളും മൊബൈൽ ടോർച്ചുകളും തെളിച്ചുകൊണ്ടും മനുഷ്യാവകാശ ഗാനങ്ങൾ ആലപിച്ചു കൊണ്ടുമാണ് വനിതകൾ രാത്രി നടത്തം സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.രാധാമണി, ഏരിയ കമ്മിറ്രി സെക്രട്ടറി വസന്താ രമേശ്, പ്രസിഡന്റ് ബി.പത്മകുമാരി, ഗിരിജ അപ്പുക്കുട്ടൻ, ആർ.കെ.ദീപ,ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, എം.ശോഭന, മിനിമോൾ നിസാം, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ നേതൃത്വം നൽകി.