samithi
കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ക്ലാപ്പന യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം സമിതി ജില്ലാ കമ്മിറ്റി അംഗവും കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയുമായ എം.എസ് അരുൺ നിർവഹിക്കുന്നു

ഓച്ചിറ: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ക്ലാപ്പന യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം സമിതി ജില്ലാ കമ്മിറ്റി അംഗവും കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയുമായ എം.എസ്.അരുൺ നിർവഹിച്ചു. യോഗത്തിൽ സുമേധൻ അദ്ധ്യക്ഷനായി. നജീം സ്വാഗതം പറഞ്ഞു. സമിതി ഏരിയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എച്ച്.നഹാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി വിഷ്ണു പ്രസാദ് (പ്രസിഡന്റ്), നെജീം (സെക്രട്ടറി), ശരണ്യ (ജോ. സെക്രട്ടറി), ഗോപകുമാർ (വൈസ് പ്രസിഡന്റ്), അബ്ദുൽസലാം ( ട്രഷറർ) ഉൾപ്പെടെ പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.