photo
അഴീക്കൽ ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച തീരദേശ മേഖല ശില്പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയായ തീരദേശ മേഖല ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ അജയകുമാർ, എ.ഇ.ഒ ശ്രീജ ഗോപിനാഥ് , പി.ടി.എ പ്രസിഡന്റ് പി. ലിജുമോൻ , എസ്.പി.എ.എ അരയ കരയോഗം പ്രസിഡന്റ് വിശ്വംഭരൻ , പൂർവ വിദ്യാർത്ഥി അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ , എം.പി.ടി.എ പ്രസിഡന്റ് എസ്.ധന്യ എന്നിവർ സംസാരിച്ചു.

പ്രധമാദ്ധ്യാപിക കെ.എൽ. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജാരാജ് നന്ദിയും പറഞ്ഞു. തീരദേശ മേഖലയിലെ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള വിദ്യാഭ്യാസ സഹായ സമിതി , വിവിധ ഹെൽപ് ഡെസ്കുകളുടെ രൂപീകരണവും ഈ അദ്ധ്യയന വർഷം നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്ലാനിംഗും നടന്നു. ചടങ്ങിൽ വെച്ച് എസ്.എസ്.കെയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച ബഡ്ഡിംഗ് റൈറ്റേഴ്സിന്റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ നിർവഹിച്ചു.