പുനലൂർ: കാനം രാജേന്ദ്രന്റെ വേർപാടിൽ സർവകക്ഷികളുടെ നേതൃത്വത്തിൽ പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന അനുസ്മരണ യോഗം സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, മുൻ മന്ത്രിയും സംസ്ഥാന കൗൺസിൽ അംഗവുമായി അഡ്വ.കെ.രാജു, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് മാത്യൂ, സി.പി.ഐ ജില്ല എക്സിക്യുട്ടീവ് അംഗം സി.അജയപ്രദാസ്,പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി.സുജാത, വൈസ് ചെയർമാൻ ഡി.ദിനേശൻ, സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു , സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, വിവിധ കക്ഷി നേതാക്കളായ കെ.രാധാകൃഷ്ണൻ, എസ്.എം.ഷെറീഫ്, മോഹൻദാസ്, സലീം പുനലൂർ തുടങ്ങിയവർ സംസാരിച്ചു.