കൊല്ലം: ഹയർ സെക്കൻഡറിയിൽ ആഴ്ചയിൽ രണ്ട് പീരിയഡുകൾ കായികപരിശീലനത്തിന് മാറ്റിവയ്ക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കണമെങ്കിൽ പ്രത്യേകമായി കായിക അദ്ധ്യാപകരെ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെ ഇതിനു നിയോഗിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ട്രഷറർ ബിനോയ് ആർ.കൽപകം, വിനോദ് പിച്ചിനാട്, പ്രിൻസി റീനാ തോമസ്, ഗ്ലീന,ശ്രീകുമാർ, സന്ധ്യാദേവി, ജയകൃഷ്ണൻ, സി.പി. ബിജുമോൻ, വരുൺലാൽ, ദിനിൽ മുരളി, ഷിജു, അൻസറുദ്ദീൻ, ഹരിലാൽ, സുരേഷ് കുമാർ, പ്രസാദ് കർമ്മ എന്നിവർ സംസാരിച്ചു.