nethrta-
തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗവ. ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആയുർവേദ ആശുപത്രിയുടെയും സഹകരണത്തോടെ നടത്തുന്ന ശാലാഖ്യ നേത്ര ഇ എൻ.ടി സ്പെഷ്യൽ ഒ.പിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഗോപൻ നിർവഹിക്കുന്നു

കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗവ. ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആയുർവേദ ആശുപത്രിയുടെയും സഹകരണത്തോടെ നടത്തുന്ന ശാലാക്യ നേത്ര, ഇ എൻ.ടി സ്പെഷ്യൽ ഒ.പിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഗോപൻ നിർവഹിച്ചു. തൃക്കോവിൽവട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.എസ്. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. കൺസൽട്ടേഷൻ റും ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ നിർവഹിച്ചു. ഡോ. കെ ഷാജി, കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ് കുമാർ, ഷീബ, എ. ഷാനിമ്പ, പഞ്ചായത്ത് സെക്രട്ടറി അജിത്ത്, എസ്.ശിവകുമാർ, ഡോ.ആർ. പ്രവീൺ എന്നിവർ സംസാരിച്ചു.