
കൊല്ലം: ആറ് വയസുകാരിയെയും സഹോദരനെയും നേരിൽ കാണാൻ ആഗ്രഹം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ച വിവരം കഴിഞ്ഞ ദിവസമാണ് കുടുംബത്തെ അറിയിച്ചത്.
വെളിനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അൻസർ, നവകേരള സദസിന്റെ ചടയമംഗലം സംഘാടക സമിതി അംഗങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർമാർ എന്നിവരടങ്ങിയ സംഘമാണ് കുട്ടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കളക്‌ടറേറ്റിലേക്കാണ് ആദ്യം വിവരം എത്തിയത്. ഇവിടെനിന്ന് ചടയമംഗലത്തെ നവകേരള സദസിന്റെ സംഘാടകരിലേയ്ക്ക് വിവരം കൈമാറി.
20ന് വൈകിട്ട് 3ന് കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന യോഗത്തിലേക്കാണ് കുട്ടികളെ ക്ഷണച്ചിട്ടുള്ളത്. കടയ്ക്കലിലെ ചടങ്ങിൽ കുടുംബസമേതം പങ്കെടുക്കുമെന്ന് കുടുംബം വ്യക്തമാക്കി.