കൊട്ടാരക്കര: നവകേരള സദസിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ 14ന് മെഗാ ഓപ്പൺ കാൻവാസ് സംഘടിപ്പിക്കും. രാവിലെ 9.30ന് നഗരസഭ ഓഫീസ് അങ്കണത്തിൽ നടക്കുന്ന പരിപാടി കഥകളി നടിമാരായ കൊട്ടാരക്കര ഗംഗയും ഭദ്രയും ചേർന്ന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരൻമാർ പങ്കെടുക്കും.