photo
വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിൽ ആംരഭിച്ച ലിറ്റിൽ റീഡേഴ്സ് ചാനൽ വീക്ഷിക്കുന്ന കുട്ടികളും അദ്ധ്യാപകരും

കൊട്ടാരക്കര : ആടിയും പാടിയും കഥകൾ പറഞ്ഞും കൂട്ടുകാരെ രസിപ്പിക്കാൻ വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിന് ഇനി സ്വന്തമായി ഒരു കുട്ടിച്ചാനൽ! സ്കൂളിലെ ആർട്സ് ആൻഡ് ഫിലിം ക്ളബ്ബും സോഷ്യൽ സയൻസ് ക്ളബ്ബും മുൻകൈയെടുത്താണ് ലിറ്റിൽ റീഡേഴ്സ് ചാനലിന് തുടക്കമിട്ടത്. കുട്ടികളുടെ സർഗവാസനകൾക്ക് പ്രോത്സാഹനം നൽകുകയാണ് ചാനലിന്റെ ലക്ഷ്യം. എൽ.കെ.ജി മുതൽ ബി.എഡ് വരെയുള്ള വിദ്യാഭ്യാസ സംവിധാനങ്ങളാണ് ശ്രീവിദ്യാധിരാജ കാമ്പസിനുള്ളിലുള്ളത്. ഇവിടെ നടക്കുന്ന പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ, വാർത്താ വായന, പഠന പ്രവർത്തനങ്ങൾ എന്നിവയാണ് ചാനലിൽക്കൂടി പ്രക്ഷേപണം ചെയ്യുന്നത്. സ്കൂൾ മാനേ‌ജർ ഗൗതം കൃഷ്ണ ചാനൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക കെ.പി.ശ്രീജ, കെ.ബി.ലക്ഷ്മീ കൃഷ്ണ, ഡോ.പി.ലാലാമണി, സ്മിനു.കെ.ബേബി, ബി.കണ്ണൻ, വി.എസ്.അജിലാൽ, ജെ.ദേവനാരായണൻ എന്നിവ‌ർ സംസാരിച്ചു.