
കൊല്ലം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.നസീർ വിതുര ഉദ്ഘാടനം ചെയ്തു. മാനദണ്ഡമില്ലാതെ എല്ലാ പ്രവാസികൾക്കും പ്രവാസി ക്ഷേമനിധി പെൻഷൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ കുമ്മിൾ സാലി അദ്ധ്യക്ഷനായി. ജനുവരി 9ന് തൃശ്ശൂരിൽ നടക്കുന്ന പ്രവാസി സംഗമത്തിന് ജില്ലയിൽ നിന്നു 500 പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹി ടി.വി.സലാഹുദ്ദീൻ, ജില്ലാ ഭാരവാഹികളായ ബാബു കിഴക്കേ തെരുവിൽ, അൻസിൽ മയ്യനാട്, റഷീദ്, പി.ലിസ്റ്റൻ, ബ്ലോക്ക് പ്രസിഡന്റുമാരായ മാഹീൻ പുല്ലിച്ചിറ, സജീവ് സവാജി, ശിവപ്രസാദ്, അബ്ദുൾ വഹാബ്, സന്തോഷ് കുളങ്ങര, ജോസ് കുരീപ്പുഴ, നിജാബ്, ഷാജഹാൻ, ഷാനവാസ്, ഷെരീഫ്, വഹാബ്, അജയകുമാർ
എന്നിവർ സംസാരിച്ചു.