പരവൂർ: 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പദയാത്രാ സംഘങ്ങൾക്ക് സ്വീകരണവും ഭക്ഷണവും നൽകുവാനും മുൻവർഷത്തെപ്പോലെ 75ൽ പരം ഗുരുദേവ ഭക്തരെ പങ്കെടുപ്പിച്ച് 30ന് ശിവഗിരിയിലേക്ക് പദയാത്ര പോകാനും എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം ശാഖാ യോഗം തീരുമാനിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റർ എൻ.സത്യദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ എം.ഉദയ സുതൽ, കെ.ഗോപാലൻ, റോയി, വനിതാ സംഘം പ്രസിഡന്റ് ബേബി സുദേവൻ, സെക്രട്ടറി രാഗിണി എന്നിവർ സംസാരിച്ചു. 30ന് രാവിലെ 7ന് ഗുരുമന്ദിര അങ്കണത്തിൽ നിന്നും പുറപ്പെടുന്ന പദയാത്ര ചാത്തന്നൂർ യുണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും.