പുത്തനാപുരം:നവകേരള സദസിന്റെ ഭാഗമായി പിറവന്തൂരിലെ കറവൂരിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 18ന് രാവിലെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പത്തനാപുത്ത് എത്തിച്ചേരുമ്പോൾ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും വരവേൽക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. പരിപാടിയുടെ ഭാഗമായി സി.ഡി.എസ്,ഹരിത കർമ്മ സേന, കുടുംബശ്രികളുടെ നേതൃത്വത്തിൽ കൈ കൊട്ടികളി,തിരുവാതിര തുടങ്ങിയവയുടെ പരിശീലനവും വീട്ടുമുറ്റയോഗവും നടന്നു വരികയാണ്.ഇത് കൂടാതെ ക്വസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കറവൂർ യുവചേതന ഗ്രൗണ്ടിൽ നടന്ന കൈകൊട്ടിക്കളിയുടെ പരിശീലനം പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജു ഡി.നായർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സോണി,പഞ്ചായത്ത് അംഗങ്ങളായ സൗമ്യ, അനഘ, അർച്ചന, സംഘാടക സമിതി ഭാരവാഹികളായ എം.എ.മുഹമ്മദ്, ശ്രീനിവാസൻ, ആർ.രജ്ഞിത്ത്, സി.ജി.വർഗീസ്, റിജു, കെ.സുധാകരൻ, ബിന്ദുലേഖ, എം.ടി.രാജു, എം.എസ്.പ്രമോദ് ഇന്ദിരദേവി തുടങ്ങിയവർ സംസാരിച്ചു.