കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ, ഓട്ടോലെവൽ, ഇവയുടെ സോഫ്ട് വെയർ ഉൾപ്പെടുന്ന ഡിജിറ്റൽ സർവേ എൻജിനിയറിംഗ് ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്സിന് പ്രായഭേദമന്യേ ഏത് വിദ്യാഭ്യാസ
യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. റഗുലർ ബാച്ചിൽ പങ്കെടുക്കാൻ
കഴിയാത്തവർക്ക് പാർട്ട് ടൈം ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 8891347022, 9656505607, 7593031259.