photo
പുനലൂർ നഗരസഭയിലെ പത്തേക്കർ വാർഡിൽ കുടവെളള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ുകാർ വാട്ടർ അതോറിറ്റിയുടെ പുനലൂരിലെ ഓഫീസിൽ എത്തി പല്ല് തേച്ച് കുളിക്കുനന്ു.

പുനലൂർ: നഗരസഭയിലെ പത്തേക്കർ വാർഡിൽ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ പുനലൂരിലെ വാട്ടർ അതോറിട്ടി ഓഫീസിന്റെ മുറ്റത്തെത്തി പല്ല് തേച്ച് ,കുളിച്ചു. ഇന്നലെ രാവിലെ10.30 ഓടെയായിരുന്നു സംഭവം. പത്തേക്കർ വാർഡിൽ കിണറിന്റെ അഭാവം മൂലം വാട്ടർ അതോറിട്ടിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറോളം കുടുംബങ്ങൾക്ക് ഒരു ആഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. വാർഡ് കൗൺസിലർ ഷൈൻ ബാബുവിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടിയുടെ ഓഫീസ് മുറ്റത്തെത്തിയ നാട്ടുകാരാണ് പൈപ്പ് ലൈനിലെ വെള്ളം ഉപയോഗിച്ച് പല്ല് തേപ്പും കുളിയും കഴിച്ചത്. വാർട്ടർ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനിയറുടെ ചേംബറിൽ എത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് പല്ല് തേപ്പും കുളിയും നടത്തിയത് .നാട്ടുകാർ നടത്തിയ സമരത്തിന്ശേഷം പത്തേക്കർ വാർഡിൽ മുടങ്ങി കിടന്ന കുടിവെള്ള വിതരണം ആംഭിക്കുകയും ചെയ്തു.