ചാത്തന്നൂർ: കെ.എസ്.എസ്.പി.എ പരവൂർ മണ്ഡലം പെൻഷൻ സദസ് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു .പരവൂർ മണ്ഡലം പ്രസിഡന്റ് ഭാസി അദ്ധ്യക്ഷനായി.
ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ, സെക്രട്ടറി
വി.മധുസൂദനൻ എന്നിവർക്ക് സ്വീകരണം നല്കി. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പരവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, പരവൂർ മുൻ മുൻസിപ്പൽ ചെയർമാൻ സുധീർ ചെല്ലപ്പൻ, മുൻസിപ്പൽ കൗൺസിലർ സുധീർ കുമാർ, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം, പൊഴിക്കര വിജയൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം മുരളീധരൻ പിള്ള, ബാലാജി, രാജൻ, ഗിരിധരൻപിള്ള, സി.വൈ.റോയി, ഗിനിലാൽ, ആരിഫാ ടീച്ചർ, ശ്രീകുമാർ, പ്രദീപൻ പരവൂർ, കെ.എസ്.എസ്.പി.എ ചാത്തന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ സെക്രട്ടറി വി.മധുസൂദനൻ, കൊഞ്ചിച്ചുവിള മോഹൻദാസ് എന്നിവർ സംസാരിച്ചു.