 
അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അരീയ്ക്കൽ ശാഖയിൽ നടന്ന ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ സമർപ്പണവും പൊതുസമ്മേളവും പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം അസി.സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഫാ.അജീഷ് കെ.മാത്യു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോഡ് മെമ്പർമാരായ ജി.ബൈജു, എൻ.സതീഷ് കുമാർ, യൂണിയ കൗൺസിലർമാരായ എസ്. സദാനന്ദൻ കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, ബി.ശശിധരൻ, സന്തോഷ് ജി.നാഥ്, എസ്. എബി, ഡി.ബിനിൽ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലീലാ മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ഉദയകുമാരി ഉദയൻ, അനീഷ് കുമാർ, സുരേന്ദ്രൻ താവറത്ത്, ഉഷാ സുധാകരൻ, കെ.വി.ലിജു , എം.ശശിധരൻപിള്ള, ബി.ജ്യോതിഷ് ,മാവിള ശശി, ഡി.ജയചന്ദ്രൻ, എസ്.സുദർശനൻ, അഡ്വ.ബി. അനിൽകുമാർ, ഓമന മുരളി, ഡി.ബൈജു എന്നിവർ സംസാരിച്ചു. എസ്. സുധാരകൻ സ്വാഗതവും സിംലാ ശാന്തിനി നന്ദിയും പറഞ്ഞു.