കൊല്ലം: എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐ പ്രതിനിധിയായ ഹണി ബഞ്ചമിൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. പകരം ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നത് വരെ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. നേരത്തെ ധാരണയുണ്ടെന്ന് സൂചനയുണ്ടെങ്കിലും മരാമത്ത് സ്ഥിരം സമിതി വിട്ടുനൽകുന്ന കാര്യത്തിൽ സി.പി.എം അന്തിമ തീരുമാനമെടുത്തിട്ടില്ല. വിട്ടുകിട്ടിയാൽ ഉദയമാർത്താണ്ഡപുരം കൗൺസിലർ സജീവ് സോമനെ അദ്ധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചന. പകരം സി.പി.എമ്മിന് ലഭിക്കുന്ന നഗരാസൂത്രണ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കരിക്കോട് കൺസിലർ സുജ കൃഷ്ണനാണ് പരിഗണനയിലുള്ളത്.