
കൊല്ലം: നീണ്ടകര മദർ ഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലന കളരി നടന്നു. എം.സി.എം, ജെ.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം സിറ്റി പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടി വനിതാ ശിശു വികസന ജില്ലാ ഓഫീസർ പി.ബിജി ഉദ്ഘാടനം ചെയ്തു. മദർ ഹുഡ് രക്ഷാധികാരി ഡി. ശ്രീകുമാർ അദ്ധ്യക്ഷനായി. വനിതകളുടെ അവകാശ സംരക്ഷണ ബോധവത്കരണം, നിയമ പരിരക്ഷകളെക്കുറിച്ചുള്ള സംശയ നിവാരണം, സംവാദം എന്നവ നടന്നു.
കൊല്ലം സിറ്റി പൊലീസ് സെൽഫ് ഡിഫെൻസ് മാസ്റ്റർ ട്രെയിൻർമാരായ ഹയറുന്നിസ, ബുഷ്റ എന്നിവർ പരിശീലന പരിപാടി നയിച്ചു. ജൻ ശിക്ഷൻ പരിശീലാർത്ഥികളായ നൂറോളം വനിതകൾ പരിശീലനത്തിൽ പങ്കെടുത്തു. വിനോദ് തളിപ്പറമ്പ്, ഷിബിൻഷാ, അനന്തു പോരേടം എന്നിവർ നേതൃത്വം നൽകി.