കൊല്ലം: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ചന്ദനത്തോപ്പ് ചാത്തിനാംകുളം കല്ലുവിള കിഴക്കതിൽ സുനീഷാണ് (43, സുധി) 1.98 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

കൊല്ലം സിറ്റി അഡിഷണൽ എസ്.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ ലഹരി സംഘങ്ങൾക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30ന് നടത്തിയ പരിശോധനയിൽ സുനീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്.
അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ്, പ്രദീപ്കുമാർ, സി.പി.ഒ രാജഗോപാൽ, അരുൺ എന്നിവർക്കൊപ്പം ഡാൻസാഫ് എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രതീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.