കൊല്ലം: വൃദ്ധനായ ഭാര്യാ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുക്കാട് വിളയിൽ വീട്ടിൽ സാൻജോ ക്ലീറ്റസാണ് (50) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ സാൻജോ ക്ലീറ്റസും ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിൽ ഭാര്യാപിതാവായ സ്റ്റീഫൻ ഇടപ്പെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന പ്രതി സ്റ്റീഫനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. മർദ്ദനത്തിൽ നിലത്തുവീണ സ്റ്റീഫന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്.