എഴുകോൺ : ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കരീപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശോഭ വിതരണോദ്ഘാടനം നിർവഹിച്ചു. ചൂരപൊയ്ക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സന്ധ്യാഭാഗി അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എ ഡയറക്ടർ കെ.ആർ.ഉല്ലാസ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടൻപിള്ള, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ഉദയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ജി. തിലകൻ,സന്തോഷ് സാമുവൽ,ഷീബ സജി,ഷീജ,ഗീതാമണി,
വൈ.റോയ്,സുനിതകുമാരി, എം.ഐ.റെയ്ച്ചൽ, കോർഡിനേറ്റർ ആർ.ബി.രോഹിണി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, പെൻസിൽ പൗച്ച് തുടങ്ങിയവ വിതരണം ചെയ്തു.