photo
നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: 19ന് രാവിലെ 11 ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുനാഗപ്പള്ളിയിൽ എത്തുന്ന നവകേരള സദസിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മിനി സിവിൽ സ്റ്റേഷനിലെ നവകേരള സ്ക്വയറിൽ തിരി തെളിഞ്ഞു. ഒരാഴ്ച നീണ്ട് നിൽക്കുന്ന കലാപരിപാടികൾക്കാണ് ഇന്നലെ തുടക്കമിട്ടത്. സംഘാടക സമിതി ചെയർമാൻ ആർ.സോമൻ പിള്ള പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. കലാസാംസ്കാരിക സബ് കമ്മിറ്റി ചെയർമാൻ വി.വിജയകുമാർ കൺവീനർ ശ്രീജാ ഗോപിനാഥ് എന്നിവർ സംസാരിച്ചു. തുടർന്നു ചേർന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആർ. സോമൻപിള്ള അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ എ.സുനിമോൾ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ, വസന്ത രമേശ്, അഡ്വ: അനിൽ എസ്കല്ലേലിഭാഗം, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, ബിന്ദു രാമചന്ദ്രൻ ,ശ്രീദേവി, ബി.ഡി.ഒ സക്കീർ ഹുസൈൻ, തഹസിൽദാർ പി.ഷിബു, ഡെപ്യുട്ടി തഹസിൽദാർ ആർ.അനീഷ്, ടി.രാജീവ്, അഡ്വ.എം.എസ്.താര തുടങ്ങിയവർ പങ്കെടുത്തു. നവകേരള സദസിന്റെ ഭാഗമായി നടന്ന വിവിധ കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.