photo
കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ കുന്നത്തൂർ പഞ്ചായത്ത് നേതൃ സമിതിയുടെയും ഐവറുകാല ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബാലകലോത്സവത്തിലെ വിജയികൾക്ക് കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി സമ്മാനം വിതരണം ചെയ്യുന്നു

പോരുവഴി: കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ കുന്നത്തൂർ പഞ്ചായത്ത് നേതൃസമിതിയുടേയും ഐവർകാല ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ കുന്നത്തൂർ പഞ്ചായത്ത്തല ബാലകലോത്സവം-2023 എസ്.എൻ.ഡി.പി യോഗം ഐവർകാല കിഴക്ക് പ്ലാറ്റിനം ജൂബിലി ഹാളിൽ വച്ച് നടത്തി. പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുള്ള കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാരി സമ്മാനദാനം നിർവഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ , ഗ്രാമപഞ്ചായത്ത് മെമ്പർ മംഗലത്ത് എസ്. രതീഷ്, പഞ്ചായത്ത് നേതൃസമിതി കൺവീനർ അജേഷ് ‌മുരളി, ഗ്രന്ഥശാല പ്രസിഡന്റ് ജി.ബാഹുലേയൻ, സെക്രട്ടറി എസ്.സുധീഷ്, അഡ്വ. ജി.രാജേഷ് എന്നിവർ പങ്കെടുത്തു.