കൊല്ലം: 18, 19, 20 തീയതികളിൽ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം വിവിധ കല-കായിക- മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഇന്ന് കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ രാവിലെ 8ന് കൊട്ടാരക്കര നഗരസഭയുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം നടക്കും. കൊട്ടാരക്കര
സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം പുലമൺ ജംഗ്ഷനിൽ സമാപിക്കും.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ വിളംബര സായാഹ്നം ഇന്ന് നടക്കും. വൈകിട്ട് 3ന് പുതിയകാവ് പുന്നക്കുളം എസ്.എൻ.ടി.വി സംസ്‌കൃത യു.പി.എസ് അങ്കണത്തിൽ നടക്കും.
തൊഴിൽ നൈപുണ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4ന് ചന്ദനത്തോപ്പ് ജംഗ്ഷനിൽ ഗാനമേളയും ഫ്ളാഷ്മോബും നടക്കും. ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ചിറക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് മൈതാനിയിൽ നാളെ വൈകിട്ട് 4ന് കബഡി മത്സരം നടക്കും.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കല്ലുവാതുക്കൽ കെ.പി.എച്ച്.എസ് ഗ്രൗണ്ടിൽ 15ന് രാവിലെ 10ന് ക്രിക്കറ്റ് മത്സരം നടക്കും.
കരുനാഗപ്പള്ളി മണ്ഡലത്തിലെ കരുനാഗപ്പള്ളി ഗേൾസ് സ്‌കൂളിൽ 15ന് വൈകിട്ട് 4.30ന് ബാസ്‌ക്കറ്റ് ബാൾ മത്സരങ്ങൾ നടക്കും. കോഴിക്കോട് സർവകലാശാല- തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ടീമുകളാണ് പങ്കെടുക്കുക.