ഇന്ന് വൈകിട്ട് 4 ന് ഡോ.വള്ളിക്കാവ് മോഹൻദാസിന്റെ പ്രഭാഷണം. നാളെ വൈകിട്ട് 5ന് സാംസ്കാരിക സായാഹ്നം സിനിമ സീരിയൽ താരം ഗായത്രി ഉദ്ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. വൈകിട്ട് 5ന് ക്ലാപ്പന തോട്ടത്തിൻമുക്കിൽ നടക്കുന്ന സെമിനാറിൽ കെ.സോമപ്രസാദ്, ആർ.സജി ലാൽ എന്നിവർ പ്രഭാഷണം നടത്തും. 15ന് വൈകിട്ട് 4ന് സെമിനാർ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ബി.ശിവൻ മോഡറേറ്ററാകും. വൈകിട്ട് 4ന് വനിതാ ബാസ്കറ്റ് ബാൾ പ്രദർശന മത്സരം ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട് 4ന് നവ കേരള സ്ക്വയറിൽ നടക്കുന്ന സഹകാരി സംഗമം കേരള സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടർ എ.എസ്.ഷെറിൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനാകും. കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ എ.ആർ.രമേഷ് വിഷയാവതരണം നടത്തും. വൈകിട്ട് 5ന് കായൽ ഘോഷയാത്ര ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. 17ന് രാവിലെ 10ന് അഖിലകേരള ചെസ് ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കുടുംബശ്രീയുടെ നേതൃത്വത്തിൽ പായസ പാചക മത്സരം. വൈകിട്ട് 5ന് തൊടിയൂർ വെളുത്തമണലിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യ. 18ന് വൈകിട്ട് 6ന് നവകേരള സ്ത്രീ ശക്തി വിളംബര റാലി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ സംഗമിക്കും. സ്ത്രീ ശക്തി സംഗമം സംസ്കാരിക സദസ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയാവും. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് പ്രസീത ചാലക്കുടി നയിക്കുന്ന സംഗീത പരിപാടി.