thottandi
തോട്ടണ്ടിയുമായി കല്ലേലിഭാഗത്തെ വെയർഹൗസിംഗ് കോർപ്പറേഷൻ ഗോഡൗണിൽ എത്തിയ ലോറികൾ

തൊടിയൂർ: തൂത്തുക്കുടി തുറമുഖത്ത് നിന്ന് തോട്ടണ്ടിയുമായി 21 ലോറികൾ
സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷന്റെ കരുനാഗപ്പള്ളി കല്ലേലി ഭാഗത്തെ ഡിപ്പോയിലെത്തി.
ഇവിടുത്തെ ഗോഡൗണുകളിൽ സൂക്ഷിക്കുന്നതിനായി സ്വകാര്യ കശുഅണ്ടി വ്യവസായികളാണ് തോട്ടണ്ടി എത്തിച്ചത്. ഏകദേശം 525 ടൺ തോട്ടണ്ടിയാണ് എത്തിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കപ്പൽമാർഗം തുത്തുക്കുടിയിൽ എത്തിച്ച ശേഷം അവിടെ നിന്ന് ലോറിയിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു.