
ചാത്തന്നൂർ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പുതുതലമുറയെ സംരക്ഷിക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ജൻഡർ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. സാജൻ, ബി. ഹരികുമാർ, ജി. രാജു, രഞ്ജു, കമ്മ്യൂണിറ്റി കൗൺസിലർ ആർ. മഞ്ജു, റെഹിന റഷീദ് എന്നിവർ നേതൃത്വം നൽകി.