കൊല്ലം: ജനുവരി 24ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുപണിമുടക്കിന്റെ പ്രചാരണാർത്ഥം സെറ്റോ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 18, 19 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുന്ന അതിജീവന യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ സെറ്റോ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായ അർത്തിയിൽ സമീർ (ചെയർമാൻ), ഡോ. ബി.എസ്.ശാന്തകുമാർ (കൺവീനർ), ഡോ.ഷിജു മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
താലൂക്ക് കമ്മിറ്റി ചെയർമാനും കൺവീനറുമായി യഥാക്രമം കൊല്ലം- ഉല്ലാസ്, എം.ആർ.ഷാ, കൊട്ടാരക്കര - ബി.അനിൽകുമാർ, നിധീഷ്, കരുനാഗപ്പള്ളി- ഹസൻ പെരുങ്കുഴി, കെ.ബാബു, പുനലൂർ- എച്ച്.നിസാം, രഞ്ജിത്ത് കുമാർ, പത്തനാപുരം- ബി.ശ്രീകുമാർ, സാന്റേഴ്‌സ് ബേബി, കുന്നത്തൂർ- ആർ.ധനോജ് കുമാർ, അജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു.