കുണ്ടറ: കാഞ്ഞിരകോട് റോഡ് കടവ് കെൽ ഫാക്ടറിക്ക് സമീപം വീടിന് തീപിടിച്ച്
ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. കായൽവാരത്ത് പുത്തൻവീട്ടിൽ മേരിക്കുട്ടിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഗൃഹനാഥ തൊഴിലുറപ്പ് ജോലിക്കുപോയ സമയത്താണ് വീടിന് തീ പിടിച്ചത്.വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടുടമസ്ഥ എത്തിയപ്പോഴേക്കും വീടിന്റെ ഉൾവശവും ഗൃഹോപകരണങ്ങളും ടിവി, ഫ്രിഡ്ജ് എന്നിവയും കത്തി നശിച്ചിരുന്നു. കുണ്ടറയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.