
കൊല്ലം: പാരിപ്പള്ളി ഗവ. എൽ.പി.എസിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഭാഷോത്സവം സംഘടിപ്പിച്ചു. മഴവിൽ വാർത്ത എന്ന പേരിൽ ഒന്നാം ക്ലാസിലെ കുരുന്നുകൾ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി നിർവഹിച്ചു. ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും പത്രത്തിന്റെ റിപ്പോർട്ടർമാർ ആയിരുന്നു. തുടർന്ന് പാട്ടരങ്ങ് നടന്നു. പി.ടി.എ പ്രസിഡന്റ് നോബൽ ബാബു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി. സജിനി ആമുഖ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് യു. സ്മിത, അദ്ധ്യാപകരായ എൻ. ശാരിക, ബി. കാർത്തിക എന്നിവർ നേതൃത്വം നൽകി. ആർ.എസ്. രശ്മി നന്ദി പറഞ്ഞു.