കരുനാഗപ്പള്ളി. മനുഷ്യാവകാശ സാമൂഹ്യ നീതി ഫാറം സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ പ്രവർത്തകരായ കേരളാസ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ്, സലിം അമ്പിത്തറ എന്നിവരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉപഹാരം നൽകി ആദരിച്ചു . ഫോറം ചെയർമാൻ അഡ്വ.കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തഴവാ സത്യൻ, സ്വാമി സുകാശാനന്ദ, എ.ആർ. സുരേന്ദ്രൻ , മുനമ്പത്ത് ഷിഹാബ്, പ്രൊ.കെ.ജി. മോഹൻ കുമാർ, മെഹർ ഖാൻ ചേന്നല്ലൂർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള , രാജി ഉണ്ണികൃഷ്ണൻ , അബ്ബാ മോഹൻ, എം.കെ.വിജയഭാനു എന്നിവർ സംസാരിച്ചു.