അഞ്ചൽ: അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ സൗജന്യ വാതരോഗ മെഡിക്കൽ ക്യാമ്പ് നടക്കും. 16ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ നടക്കുന്ന ക്യാമ്പിന് റുമറ്റോളജി വിഭാഗം ഡോക്ടറായ റെയ്ച്ചൽ ഉമ്മൻ നേതൃത്വം നൽകും. വിവിധ സന്ധികൾക്കുള്ള വേതന, നീര്, സന്ധിവാതം തുടങ്ങി നിരവധി അസുഖങ്ങൾക്കുള്ള പരിശോധനയാണ് ക്യാമ്പിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 8921471464 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.