achan-
അച്ചൻകോവിൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ നിർവഹിക്കുന്നു

കുളത്തൂപ്പുഴ :അച്ചൻകോവിൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിന്റെ പ്രവേശന കവാടം പൂർത്തീകരിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, വാർഡ് അംഗങ്ങളായ സനു ധർമ്മരാജ്, സീമാ സന്തോഷ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. പ്രശാന്ത്, പ്രിൻസിപ്പൽ സുരേഷ് കുമാർ, പി.ടി.എ ഭാരവാഹികൾ അദ്ധ്യാപക, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.