ocr
ഓച്ചിറ ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂൾ കൃഷിപാഠം പദ്ധതി ഉദ്ഘാടനം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി നിർവ്വഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂൾ കൃഷിപാഠം പദ്ധതി പച്ചക്കറിത്തൈകൾ നട്ട് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡന്റ് കബീർ എൻസൈൻ അദ്ധ്യക്ഷനായി. ഹെഡ് മാസ്റ്റർ ബി.ജ്യോതിലാൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം എ.അജ്മൽ, പ്രിൻസിപ്പൽ ബി.അരുണാഞ്ജലി, കൃഷി ഓഫീസർ ശീതൾ, മുരളീധരൻ നായർ, ജയകുമാർ പുണർതം, ബൈജു ഭീമൻതറ, സ്കൂൾ കാർഷിക ക്ലബ് കൺവീനർ വിധു മോൾ, എൻ.എസ്.എസ് കോർഡിനേറ്റർ വി.ആർ. ജയകുമാർ, സ്റ്റാഫ് സെക്രട്ടറി നിസാ സലിം തുടങ്ങിയവർ പങ്കെടുത്തു.