അഞ്ചൽ: ജനങ്ങളുടെ മനസിൽ ആഴത്തിൽ ഇടം നേടാൻ കഴിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മുൻ മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സി.പി.ഐ അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശക്തമായി പോരാടിയിരുന്നുവെന്നും രാജു പറഞ്ഞു. മണ്ഡലം സെക്രട്ടറി ലിജു ജമാൽ അദ്ധ്യക്ഷനായി. അഡ്വ.ലെനു ജമാൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കോൺഗ്രസ് നേതാവ് അഡ്വ.അഞ്ചൽ സോമൻ, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എം.സലീം, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് കുട്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ, തോയിത്തല മോഹനൻ, എ.സക്കീർ ഹുസൈൻ, കെ.അനിമോൻ, എസ്.സന്തോഷ്, ഡോ.കെ.അലക്സാണ്ടർ തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.