അഞ്ചൽ: ആലഞ്ചേരിയിൽ നടക്കുന്ന എൻ.എസ്.എസ് ഏരൂർ, അലയമൺ മേഖലാ സമ്മേളനത്തിന്റെ മുന്നോടിയായി കൊടിയേറ്റം നടന്നു. ആലഞ്ചേരി മന്നം നഗറിൽ സംഘാടക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ എൻ.എസ്.എസ് പതാക ഉയർത്തി. ജനറൽ കൺവീനർ ബി.ഒ.ചന്ദ്രമോഹൻ അദ്ധ്യക്ഷനായി. മേഖലാ കോ-ഓഡിനേറ്റർ സി.ജി.രാധാമണി, സംഘാട സമിതി സെക്രട്ടറി ജി.ബാലചന്ദ്രൻ പിള്ള, എം. മനോജ്, മധുസൂദനൻപിള്ള, സുനിൽ കുമാർ, ശ്യാംലാൽ തുടങ്ങിയവർ സംസാരിച്ചു.