കൊല്ലം: ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കാൻ കടയ്ക്കൽ ദേവീക്ഷേത്രത്തിന്റെ ഭൂമി വിട്ടുനൽകിയതിനെതിരെ പരാതി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ മലപ്പുറം സ്വദേശി ശങ്കു ടി.ദാസാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകിയത്.
അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച, ക്ഷേത്ര ഭൂമികളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത പരിപാടികൾ സംഘടിപ്പിക്കരുതെന്നുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പരാതി. നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ശങ്കു ടി.ദാസ് പറഞ്ഞു.
ചടയമംഗലം മണ്ഡലത്തിലെ പൊതുയോഗം 20ന് വൈകിട്ട് 3നാണ് കടയ്ക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നിശ്ചയിച്ചിട്ടുള്ളത്. സദസിനെത്തുന്ന വാഹനങ്ങൾ കയറ്റിവിടാൻ ക്ഷേത്ര മൈതാനത്തിന്റെ മതിൽക്കെട്ട് പൊളിക്കുന്നതിനെതിരെ പ്രദേശവാസികളിലെ ഒരു വിഭാഗം നിലവിൽ പ്രതിഷേധത്തിലാണ്.