കൊല്ലം: ആനന്ദവല്ലീശ്വരം തോപ്പിൽക്കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിൽ വൃശ്ചികമാസ വിശേഷാൽ മഹാരുദ്രപൂജയും സങ്കല്പ പൂജയും ഇന്ന് വൈകിട്ട് 6ന് ആരംഭിക്കും. ബ്രഹ്മചാരി ഷിജുവും ബംഗളൂരു വേദവിജ്ഞാന മഹാവിദ്യാപീഠത്തിലെ പണ്ഡിറ്റുമാരും നേതൃത്വം നൽകും. ജില്ലയിലെ വിവിധ സെന്ററുകളിൽ നടന്നുവരുന്ന രുദ്രപൂജയുടെ പരിസമാപ്തിയായിട്ടാണ് കൊല്ലം ആശ്രമത്തിൽ മഹാരുദ്രപൂജ സംഘടിപ്പിച്ചിട്ടുള്ളത്. രാത്രി 8ന് അന്നദാനത്തോടെ ചടങ്ങുകൾ സമാപിക്കും. കൊല്ലം ആശ്രമം കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മയ്യനാട് ജി.പ്രദീപ്, ചെയർമാൻ, എസ്.തിലകൻ എന്നിവർ അറിയിച്ചു.