jj
ഓടനാവട്ടത്ത് നടത്തിയ കാനം അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ഓടനാവട്ടത്ത് കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മധു മുട്ടറ അദ്ധ്യക്ഷനായി. എസ്. വിനയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. ജഗദമ്മ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ. പ്രേമചന്ദ്രൻ, മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പ്രശാന്ത്, ബാലഗോപാൽ, ആർ.ബിനോജ്,

ഓടനാവട്ടം പീറ്റർ, സദാശിവൻപിള്ള,

ജയ രഘുനാഥ്, സജിനി ഭദ്രൻ, അനിൽ കളപ്പില, പ്രമോദ്, സാബു, യമുനാമോഹൻ, പ്രിൻസ് കായില,

പവനൻ തുടങ്ങിയവർ സംസാരിച്ചു.