കൊല്ലം: സമീപവാസിയും അന്യ സംസ്ഥാനക്കാരിയുമായ 7 വയസുകാരിയെ ലൈംഗികമായി പീഡി​പ്പിച്ച കേസിൽ പ്രതിയായ ചവറ തോടിനു വടക്ക് മുറിയിൽ നാസർ മൻസിലിൽ ഹാഷിമിനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി മിനിമോൾ ഫാത്തിമ വെറുതെ വി​ട്ടു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി​ നി​രീക്ഷി​ച്ചു. 2022 മേയി​ലായി​രുന്നു സംഭവം. പ്രോസിക്യൂഷൻ ഭാഗത്തു നിന്നു 14 സാക്ഷികളെ വിസ്‌തരിച്ചു. 12 രേഖകൾ ഹാജരാക്കി​. അഭിഭാഷകരായ അഡ്വ. വിഭു ആർ.നായർ, കെ. ബീന എന്നിവർ പ്രതിക്കുവേണ്ടി ഹാജരായി.