
കൊല്ലം: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ പത്താമത് കൈതയ്ക്കൽ മഹാമുനി പുരസ്‌കാരം ക്ഷേത്രം പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ ചന്ദ്രബാബു പനങ്ങാടിന് സമ്മാനിച്ചു.
ചട്ടമ്പി സ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം 11,111 രൂപയും പ്രശസ്‌തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ്.
ഭാഗവത സപ്‌താഹത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.രാമചന്ദ്രൻ നായർ അവാർഡിന് അർഹമായ 'സ്വപ്‌ന വിത്തുകളുമായി ഒരു തീവണ്ടി" എന്ന നോവൽ അവലോകനം ചെയ്തു. ചന്ദ്രബാബു പനങ്ങാട് മറുപടി പ്രസംഗം നടത്തി. ക്ഷേത്രം സെക്രട്ടറി വി.കേരളകുമാരൻ നായർ സ്വാഗതവും ട്രഷറർ കെ.വിജയൻ നായർ നന്ദിയും പറഞ്ഞു.