anusmaram-
ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സ്ഥാപകദിനവും കെ.മാനുക്കുട്ടൻ അനുസ്മരണ യോഗവും സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ 43-ാമത് സ്ഥാപകദിനവും സംഘടനയുടെ സ്ഥാപക നേതാവും നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.മാനുക്കുട്ടൻ അനുസ്മരണ യോഗവും സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടത്തി.

യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സരസ്വതി അമ്മാൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജി.സജീവൻ സ്വാഗതവും ട്രഷറർ എസ്.ഷാജി നന്ദിയും പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.പശുപാലൻ, നൂർജഹാൻ, ഭാരവാഹികളായ കെ.സുരേന്ദ്രൻ, അരവിന്ദാക്ഷൻ, എസ്.രവീന്ദ്രൻ, വി.രവീന്ദ്രൻ, എസ്.വിജയൻ, ഉല്ലാസ്, ഡി.ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.