shan
മുഹമ്മദ് ഷാൻ

കുന്നത്തൂർ: ഹോട്ടലിൽ നിന്ന് ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.പോരുവഴി കമ്പലടി മയ്യത്തുംകര കാഞ്ഞിരവിള പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ(26) ആണ് പിടിയിലായത്.മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിക്കവേ പൊലീസ് പിടികൂടുകയായിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാനവാസ്,എ.എസ്.ഐ ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.