photo-
നവകേരള സദസിന്റെ പ്രചരണാർത്ഥം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ സൗഹൃദ ചെസ് മത്സരം കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: നവകേരള സദസിന്റെ പ്രചരണാർത്ഥം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സൗഹൃദ ചെസ് മത്സരവും പ്രതിഭകളെ ആദരിക്കലും നടത്തി.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് അഡിഷണൽ ഡയറക്ടർ കെ.അനു സമ്മാനദാനം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. ദേശീയ ജൂനിയർ ചെസ്സ് താരം നെഹ്ന സമീർ മത്സരം നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ,ടി.എസ്. സമീർ, തിലകം വിജയൻ, സബീന ബൈജു എന്നിവർ സംസാരിച്ചു.