ചവറ: നല്ലേഴുത്തുമുക്കിലും പരിസരപ്രദേശങ്ങളായ കുളങ്ങര ഭാഗം, ചെറുശ്ശേരി ഭാഗം എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ജലനിധിയുടെ പൈപ്പ് ലൈനിനെ ആശ്രയിക്കുന്നവരാണ് പ്രദേശവാസികൾ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളവിതരണം നിലച്ച മട്ടാണ്. ചിലപ്പോൾ രാവിലെ അൽപ്പം വെള്ളം ലഭിച്ചാലും ഒരു ബക്കറ്റിൽ കൂടുതൽ വെള്ളം ലഭിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
അധികൃതരുടെ അലംഭാവം
ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള ജല വിതരണം നിലച്ചാലും പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൽ നിന്ന് ജലവിതരണം നടത്താൻ കഴിയും. ജലനിധിയുടെ പ്രാദേശിക പമ്പ് ഹൗസുകളിൽ നിന്ന് ജലം പമ്പ് ചെയ്യാതെ, അധികൃതർ അലംഭാവം കാണിക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.