photo
പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞപരിപാടികൾ

പുത്തൂർ : പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണ റാലിക്ക് ശേഷം വലയം സൃഷ്ടിച്ചു. വൈദ്യുതിബോർഡ് പുത്തൂർ സബ് എൻജിനീയർ എസ്.എസ്.ബിനോയ് പ്രതിജ്ഞ ചൊല്ലിനൽകി. സബ് എൻജിനീയർ ഡി.വി.അനീഷ് ക്ളാസെടുത്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, പ്രോഗ്രാം ഓഫീസർ ആർ.ഹരികുമാർ, ജ്യോതിലക്ഷ്മി, സി.വി.പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി.